കണ്ണൂർ തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ (MCC) വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ ,റിസർച്ച് നഴ്സ്;ഡേറ്റാ എൻട്രി ഓപ്പറേറ്റർ; ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ;റെസിഡന്റ് സ്റ്റാഫ് നഴ്സ് ,റെസിഡന്റ് ഫാർമസിസ്റ്റ് , എന്നിങ്ങനെ ഉള്ള തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഫാം.ഡി./ എം.ഫാം. ബി.ഡി.എസ്./ എം.പി.എച്ച്.എം.എ സി. (ബയോസ്റ്റാറ്റിസ്റ്റിക്സ്)/ എം.എസ്സി. ക്ലിനിക്കൽ റിസർച്ച് എം.എസ്സി. ലൈഫ് സയൻസ്/ എം.എസ്സി. നഴ്സിങ്/ ക്ലിനിക്കൽ റിസർച്ചിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ/ ബി.ടെക്. ബയോടെ ക്നോളജി. ഒരുവർഷ പ്രവൃത്തി പരിചയം. പ്രായംപരിധി 35 വയസ്സ് കവിയരുത്.പ്രതിമാസം 30,000 രൂപ ശമ്പള ഇനത്തിൽ ലഭിക്കും ,
റിസർച്ച് നഴ്സ് തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ജി.എൻ.എം./ ബി.എസ്സി. നഴ്സിങ്. ജി.എൻ.എം. ഉള്ളവർ ക്ക് രണ്ടുവർഷത്തെയും ബി.എ സി. നഴ്സിങ് ഉള്ളവർക്ക് ഒരു വർഷത്തെയും പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 35 വയസ്സ് കവിയരുത്.ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് യോഗ്യത ഏതെങ്കിലും ബിരുദവും കം പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ പി.ജി.ഡി. സി.എ. ഒരുവർഷ പ്രവൃത്തിപരിച യം അഭികാമ്യം. പ്രായം: 35 വയസ്സ് : കവിയരുത്.അപേക്ഷാഫീസ് ആയി 250 രൂപ നൽകണം . എസ്.സി./ എസ്.ടിക്കാർക്ക് 50 രൂപ. ഓൺലൈൻ അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: മാർച്ച് 25 (5 p.m.).വിശദ വിവരങ്ങൾ ക്ക് വെബ്സൈറ്റ്: www.mcc.kerala. gov.in. എന്ന സൈറ്റ് സന്ദർശിക്കാം ,