കേരള സർക്കാർ ജോലി പരീക്ഷ ഇല്ലാതെ ജോലി നേടാം

0
88

കേരള സർക്കാർ സ്ഥപനങ്ങളിൽ ജോലി നേടാൻ അവസരം പരീക്ഷ ഒന്നും ഇല്ലാതെ നേരിട്ട് ജോലി വിവിധ ജില്ലകളിൽ അവസരം നൽകുന്നു
പാർട്ട് ടൈം തൂപ്പുകാരിയുടെ താൽക്കാലിക നിയമനം കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട് ടൈം തൂപ്പുകാരിയുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാസം 7000 രൂപയാണ് വേതനം. അപേക്ഷകൾ മാർച്ച് 25 ന് മുൻപായി സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം – 682030 എന്ന വിലാസത്തിലോ, ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. നിശ്ചിത തീയതി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾക്ക് 0484- 2422239 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടുക.

അസാപിൽ ഇന്റൺഷിപ്പ് നടത്തുന്നു ,ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്റൺഷിപ്പിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ രണ്ടു ഒഴിവുകളാണ് ഉള്ളത്. ഒരു വർഷമാണ് കാലാവധി. പ്രായപരിധി 30 വയസ്സ്. എഴുത്തുപരീക്ഷ / ഇൻറർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്‌. അപേക്ഷിക്കാനുള്ള ലിങ്ക്: bit.ly/recruitmentasapthrissur. അപേക്ഷ നൽകാനുള്ള അവസാന തീയതി മാർച്ച് 22 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 9633431400, 9495422535.

അക്കൗണ്ടൻറ് കം സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചിരിക്കുന്നു അതിരപ്പിള്ളി ചിക്കളയിൽ സ്ഥിതിചെയ്യുന്ന അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അക്കൗണ്ടന്റ് കം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം, ടാലി സോഫ്റ്റ്‌വെയർ എന്നിവയാണ് യോഗ്യത. എസ് ടി ക്കാർക്ക് മുൻഗണന. താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയോടൊപ്പം കമ്പനി ഓഫീസിൽ നേരിട്ടോ Atvfpo@gmail.com, nodalagriathirapally@gmail.com എന്ന ഇമെയിൽ വഴിയോ അയക്കേണ്ടതാണ്. അപക്ഷേൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30 വൈകിട്ട് 6 മണി. ഫോൺ 9074299279.

ഡയാലിസിസ് ടെക്‌നീഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു , പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷൻ തസ്തികയിൽ കരാർ-ദിവസവേതനാടിസ്ഥാനത്തിൽ ആണ് ഒഴിവു വന്നിരിക്കുത് . സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡയാലിസിസ് ടെക്‌നീഷൻ ഡിപ്ലോമ/ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ ഡയാലിസിസ് യൂണിറ്റിൽ രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള സ്റ്റാഫ് നഴ്‌സ് എന്നിവരെ പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. താത്പര്യമുള്ളവർ പ്രായം, യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി മാർച്ച് 28 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് എത്തണം.

 

Leave a Reply