Thozhilvartha

കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു സർക്കാർ ജോലി ആഗ്രഹിച്ചു നടക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം , വിവിധ ജോലി ഒഴിവുകൾ വന്നിരിക്കുന്നത് വിവിധ തസ്തികയിലേക്കും ഒഴിവുകൾ വന്നിരിക്കുന്നു , ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് , ആലപ്പുഴ ജില്ലയിൽ റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോമെഡിക്കൽ ടെക്നീഷന്മാരുടെയും ഡയാലിസിസ് ടെക്നീഷ്യനെന്റെയും താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് പ്രായം: 18- 40 മധ്യേ. ബയോമെഡിക്കൽ ടെക്നീഷ്യൻ യോഗ്യത: ബയോ മെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത. അഞ്ഞൂറ് കിടക്കളുള്ള ഒരു ആശുപത്രിയിൽ കുറഞ്ഞത് ആറ് മാസത്തെ ബയോ മെഡിക്കൽ ഉപകരണങ്ങളുടെ പരിപാലനത്തിലും കേടുപാടുകൾ തീർക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം.താൽപര്യമുളളവർ ജനുവരി 20 രാവിലെ 11ന് അസൽ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം. ഫോൺ: 0477- 228 2021.

ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി/ ബി.എസ് സി ഡയാലിസിസ് ടെക്നോളജി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഒരു വർഷത്തെ ഗവ.മെഡിക്കൽ കോളേജുകളിൽ നിന്നോ സർക്കാർ ആശുപത്രിയിൽ നിന്നോ ഉള്ള പ്രവർത്തി പരിചയം.
താൽപര്യമുളളവർ ജനുവരി 23 രാവിലെ 11ന് അസൽ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം. ഫോൺ: 0477- 228 2021.

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന ദേശീയ പദ്ധതികളിൽ ലബോറട്ടറി ടെക്നിഷ്യന്റെ താത്കാലിക ഒഴിവുകളുണ്ട്. 2 ഒഴിവുകളാണുള്ളത്. യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ മൈക്രോബയോളജി മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയവും,ശമ്പളം പ്രതിമാസം 25,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് 4 മണി. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം – 695035.
കൂടുതൽ വിവരങ്ങൾക്ക്: 0471- 2472225.

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.സി സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 13,000 രൂപ ഓണറേറിയം ലഭിക്കും. കേരള നഴ്സ് ആന്റ് മെഡിക്കൽ കൗൺസിലിന്റെ ഹെൽത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവർക്കാണ് അവസരം. സർക്കാർ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 18 നും 44 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.തിരുവനന്തപുരം ജില്ലയിലെ യോഗ്യരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം ജനുവരി 20ന് രാവിലെ 10.30ന് ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.സി സ്കൂളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ എത്തിച്ചേരേണ്ടതാണ്.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top