Thozhilvartha

കേരളത്തിൽ ഓഫീസ് അറ്റൻഡന്റ് താത്കാലിക ഒഴിവ്

ഓഫീസ് അറ്റൻഡന്റ് താത്കാലിക ഒഴിവ് വന്നിരിക്കുന്നു താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാവുന്നത് ആണ് കേരളത്തിൽ പലയിടത്തും ഈ അവസരം വന്നിരിക്കുന്നു ,
തിരുവനന്തപുരം കൈമനം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു ഓഫീസ് അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസ്സായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 15നു രാവിലെ 10.30നു വനിതാ പോളിടെക്നിക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അസൽ സർട്ടിഫിക്കറ്റുകളോടുകൂടി എത്തണം.

കൊല്ലം അഞ്ചല്‍ ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. യോഗ്യത: ബി വി എസ് സി ആന്‍ഡ് എ എച്ച്. സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. മാര്‍ച്ച് 17ന് 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റവ്യൂവില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം.
ഫോണ്‍- 0474 2793464.

കോട്ടയം ജില്ലകളിലെ വിവിധ ഡിസ്‌പെൻസറികളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ (പരമാവധി ഒരു വർഷം) നിയമിക്കുന്നതിന് മാർച്ച് 18ന് രാവിലെ ഒൻപതു മുതൽ നാലുമണിവരെ വാക്ക് ഇന് ഇന്റർവ്യൂ നടത്തുന്നു. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി കൊല്ലം പോളയത്തോട് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0474-2742341 Email: cru@kerala.gov.in

പിണറായി സിഎച്ച്സിയിൽ തദ്ദേശ വകുപ്പിന് കീഴിൽ മെഡിക്കൽ ഓഫീസർ എംബിബിഎസ്, ഫാർമസിസ്റ്റ് അലോപ്പതി തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ 2023 ഏപ്രിൽ ഒന്ന് മുതൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഫാർമസിസ്റ്റ് ഇൻറർവ്യു മാർച്ച് 16നും മെഡിക്കൽ ഓഫീസർ ഇൻറർവ്യു മാർച്ച് 20നും രാവിലെ 10.30ന്. കേരള പിഎസ്സി അംഗീകരിച്ച യോഗ്യത വേണം. അസ്സൽ സർട്ടിഫിക്കറ്റുകൾ ഇൻറർവ്യൂവിൽ ഹാജരാക്കണം. ഫോൺ: 0490 2382710

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top