വാട്ടര്‍ അതോറിറ്റിയിലും/ കേരള ചിക്കനിലും ജോലി ഒഴിവുകൾ

0
8

ജല്‍ ജീവന്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ മലപ്പുറത്തിന്റെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.
ഐ.ടി.ഐ/ഐ.ടി.സി/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് ഓവര്‍സിയര്‍ക്കു വേണ്ട യോഗ്യത.
പ്രവൃത്തി പരിചയം അഭികാമ്യം. കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലോ അല്ലെങ്കില്‍ അതിനു മുകളിലോ ഉള്ള തസ്തികയില്‍ ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് വേണ്ട യോഗ്യത.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 7 ന് 11 മണി മുതല്‍ 2 മണി വരെ മലപ്പുറം കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാകണം.
മാര്‍ച്ച് 4 ന് രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0483 2734917 എന്ന നമ്പറില്‍ ലഭിക്കും.

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍(കേരള ചിക്കന്‍) ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാഭ്യാസ യോഗ്യത പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര ലൈസന്‍സ് എന്നിവ നിര്‍ബന്ധം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനും ഏകോപിപ്പിക്കാനുമായാണ് നിയമനം.ശമ്പളം: യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 20,000 രൂപ. അപേക്ഷ ഫോമുകള്‍ www.keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ആലിശ്ശേരി വാര്‍ഡ്, കമ്പി വളപ്പ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം.

Leave a Reply