Advertisement

ഫാക്ടറികളിൽ 5000+ ജോലി ഒഴിവുകൾ പത്താം ക്ലാസ്സ്‌ യോഗ്യത

ഓർഡിനൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ് ട്രെയിനിങ്ങിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യന്ത്ര ഇന്ത്യ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന 33 ഫാക്ടറികളിലായി 5395 പേർക്കാണ് പരിശീലനം നൽകുക. അതിൽ 3508 ഒഴിവ് ഐ.ടി.ഐ. വിഭാഗത്തിലും 1887 ഒഴിവ് നോൺ ഐ.ടി.ഐ. വിഭാഗത്തിലുമാണ് ഒഴിവുകൾ വന്നിരിക്കുന്നത് , മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), പെയിന്റർ (ജനറൽ), കാർപെന്റർ, ഇലക്ട്രീഷ്യൻ, മേസൺ (ബിൽഡിങ് കൺസ്ട്ര ക്ടർ), ഇലക്ട്രോ പ്ലേറ്റർ, മെക്കാനി ക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫൗണ്ട്രിമാൻ, ബോയ്ലർ അറ്റൻഡന്റ്, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്, മെക്കാനിക് റെഫ്രിജറേഷൻ എയർകണ്ടീഷനിങ്, ഇൻസ്ട്രുമെന്റ് മെക്കാനിക്,എന്നിങ്ങനെ ഡിപ്ലോമ , ഐ ടി ഐ , എന്നിവ പഠിച്ചവർക്ക് അപേക്ഷിക്കാം , പത്താംക്ലാസും എൻ.സി.വി.ടി/ എസ്.സി.വി. ടി. അംഗീകൃത അതോറിറ്റിയിൽ നിന്ന് ബന്ധപ്പെട്ട ട്രേഡ് ടെസ്റ്റും 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

Advertisement

 

സയൻസ്,മാത്സ് വിഷയങ്ങൾക്ക് ഓരോന്നി 5 നും 40 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.28.03.2023-ന് 15-24 വയസ്സ്. ഉയർന്ന പ്രായപരിധി യിൽ എസ്.സി., എസ്.ടി. വിഭാഗ ക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 15 വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗത്തിന് 13 വർഷത്തെയും ഇളവ് ലഭിക്കും. ഐ.ടി.ഐ.ക്കാർക്ക് ട്രെയിനിങ് കാലാവധിക്കനുസരിച്ച ഇളവ് അനുവദിക്കും.ഐ.ടി.ഐ. ക്കാർക്ക് 7000 രൂപയും നോൺ ഐ.ടി.ഐ.ക്കാർക്ക് 6000 രൂപയും സ്റ്റൈപ്പൻഡ് ആയി ലഭിക്കുന്നത് ആയിരിക്കും , ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 200 രൂപ (പുറമേ ജി.എസ്.ടി.യും). വനിതകൾ, ഭിന്നശേഷിക്കാർ ട്രാൻ സ്ജെൻഡേഴ്സ്, എസ്.സി., എസ്. ടി. വിഭാഗക്കാർ എന്നിവർക്ക് 100 രൂപ (പുറമേ ജി.എസ്.ടി.യും). ഫീസ് ഓൺലൈനായി അടയ്ക്കണം.: www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്തശേഷം യന്ത്ര ഇന്ത്യയുടെ 1. വെബ്സൈറ്റായ www.yantraindia.co.in-ലൂടെ അപേക്ഷിക്കണം. ഏതെങ്കിലും ഒരു ഓർഡനൻസ് – ഫാക്ടറിയിലേക്കേ അപേക്ഷ സമർപ്പിക്കാവൂ.

Leave a Reply