Advertisement

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 240 ഹെൽപ്പർ ജോലി ഒഴിവു

ഡിജിറ്റൽ സർവ്വെ ഹെൽപ്പർ ഒഴിവ് വന്നിരിക്കുന്നു ,ജില്ലയിൽ നടന്നു വരുന്ന ഡിജിറ്റൽ സർവ്വെയോടന്നുബന്ധിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 240 ഹെൽപ്പർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഈ മാസം 15, 16 തിയതികളിൽ രാവിലെ 9 മുതൽ 5 മണി വരെ തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഭിമുഖം നടത്തുന്നു. അഭിമുഖത്തിന് ഹാജരാക്കേണ്ടവരുടെ ലിസ്റ്റ് എന്റെ ഭൂമി പോർട്ടലിൽ പ്രസിദ്ധപെടുത്തിയിട്ടുണ്ട്.ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും ഇന്റർവ്യൂ കാർഡ് ലഭിക്കാത്തതുമായ ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷാ ഹാൾടിക്കറ്റ്, എംപ്ലോയ്മെന്റ് കാർഡ് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകേണ്ടതാണ്.

Advertisement

പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 20 മുതൽ മാർച്ച് 6നു 5 മണി വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ജില്ലയിൽ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം , ഓൺലൈൻ വഴി ആയിരിക്കും അപേക്ഷകൾ നൽകാൻ കഴിയുന്നത് : www.kcmd.in കൂടുതൽ വിവരാൾക്ക് നേരിട്ട് ബന്ധപെടുക ,

Leave a Reply