കേരളത്തിലേ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഷോറൂമിലേക്ക് താഴെ കൊടുത്ത നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.(Kerala Job Vacancy)
Bridal Designer Sectionലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത് സെയിൽസ്
ബില്ലിംഗ് ക്വാഷ് ,കസ്റ്റമർ കെയർ ,ഫ്ളോർ മാനേജർ ,കസ്റ്റമർ റിലേഷൻ മാനേജർ ,ടെയ്ലർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ,ഇലക്ട്രീഷ്യൻ സെക്യൂരിറ്റി ,ഡ്രൈവർ എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ സ്വീകരിക്കുന്നത് മൂന്നുമുക്ക്, ആറ്റിങ്ങൽ സ്ഥിതി ചെയുന്ന സ്ഥാപനങ്ങളിലേക്ക് ആണ് ഒഴിവുകൾ , നേരിട്ട് നടത്തുന്ന അഭിമുഖം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നു ,
തിയതി :ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ, ടൈം : 9.30-7.00 നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം , എല്ലാ ഷോറൂമുകളിലും എല്ലാ ദിവസവും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.അത് കൊണ്ട് തന്നെ ജോലിക്ക് താല്പര്യം ഉള്ളവർ നിങ്ങളുടെ വ്യക്തമായ ബയോഡറ്റ സഹിതം നേരിട്ടു ഷോറൂമിൽ വരുക ഇന്റർവ്യൂ വഴി ജോലി നേടുക.മുൻപരിജയം ഇല്ലാത്ത Freshers-നും മുകളിൽ പറഞ്ഞിട്ടുള്ള ജോലിക്ക് അപേക്ഷിക്കാം.
Food & Accomodation, Good SalaryPh: 9400064193, 9400064195 Email: careers@wedlandweddings.com
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 2022-23 സാമ്പത്തിക വർഷത്തിലെ പ്ലാൻ പദ്ധതികൾക്കായി അഗ്രികൾച്ചറൽ ഓഫീസർ, പ്രോജക്ട് സയന്റിസ്റ്റ് (ജ്യോഗ്രഫി), പ്രോജക്റ്റ് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്), പ്രോജക്റ്റ് സയന്റിസ്റ്റ് (സയന്റിസ്റ്റ്), ഡ്രാഫ്റ്റ്സ്മാൻ (ജി.ഐ.എസ്), ജി.ഐ.എസ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
2023 മാർച്ച് 31 വരെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ ഫെബ്രുവരി 10 ന് അഭിമുഖം നടത്തും.ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതമെത്തണം. അതാത് തസ്തികകളിലെ പ്രവൃത്തി പരിചയം അഭികാമ്യം.
ആലപ്പുഴ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലേക്ക് കമ്പനി സെക്രട്ടറി തസ്തികയിൽ ജനറൽ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്.യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വം, ഐ.സി.എം.എ-യിൽ ഇന്റർമീഡിയറ്റ്/ഫൈനൽ ലെവൽ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം 60,000 പ്രായപരിധി 2022 ജനുവരി 1 ന് 41 വയ സ് കഴിയാൻ പാടില്ല.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 9 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.