കാര്‍ഷിക സെന്‍സസ് എടുക്കുന്നതിനു ആളുകളെ ആവശ്യമുണ്ട് – Kerala Government Job Vacancy

0
84

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കാർഷിക സെൻസസ് വാർഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റർ നിയമനം നടത്തുന്നു.മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുർശ്ശി, അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലും മണ്ണാർക്കാട് നഗരസഭയിലെ ഏതാനും വാർഡുകളിലേക്കുമാണ് നിയമനം.ഉദ്യോഗാർത്ഥികൾക്ക് ഹയർസെക്കൻഡറി യോഗ്യതയും സ്വന്തമായി സ്മാർട്ട്‌ഫോണും പ്രായോഗിക പരിജ്ഞാനവുമുണ്ടായിരിക്കണം. ഒരു വാർഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ ഇന്ന് (ഫെബ്രുവരി രണ്ട്) മുതൽ ഫെബ്രുവരി 10 വരെ മണ്ണാർക്കാട് മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അറിയിച്ചു.
നേരിട്ട് നടക്കുന്ന അഭിമുഖം വഴി തിരഞ്ഞു എടുക്കുന്നു ,

എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ ഗ്രേഡ് 2 തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എൽ.സി. പമ്പിംഗ് ഇൻസ്റ്റലേഷൻസ് ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. ജല വിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റ കുറ്റപ്പണി നടത്തുന്നതിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക

പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.
വടക്കഞ്ചേരിയിലെപ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.
യുവാക്കൾക്കും, യുവതികൾക്കും അവസരം.(18-45 ആണ് പ്രായപരിധി )ശമ്പളം 10,500 മുതൽ 22,000 വരെ.ജോലിക്ക് ആവശ്യം ഇത്രമാത്രം,
ടൂ വീലർ, ഡ്രൈവിംഗ് ലൈസൻസ്, സ്മാർട്ട് ഫോൺ, വിശദ വിവരങ്ങൾക്ക്.9495001749.

കണിയാപുരത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ രണ്ട് ജീവനക്കാരെ ആവശ്യമുണ്ട്
തിരുവനന്തപുരം, ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്കുകളില്‍ ഉളളവര്‍ മാത്രം ബന്ധപ്പെടുക.
WhatsApp 7736789877

Leave a Reply