Advertisement

ദിശ 2023 മെഗാ തൊഴിൽ മേള ഏറ്റുമാനൂരപ്പൻ കോളേജിൽ

ദിശ 2023 മെഗാ തൊഴിൽ മേള വഴി 2000ത്തിൽ അധികം ജോലി ഒഴിവുകൾ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി ഒഴിവുകളിലേക്ക് മെഗാ ജോബ് ഫെയർ നടക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, ബിടെക്, തുടങ്ങിയ മറ്റ് യോഗ്യത ഉള്ളവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് 2023 ജൂൺ 24 ശനിയാഴ്ച രാവിലെ 9 മണിമുതൽ “ദിശ 2023” എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.KPO, BPO, IT, FMCG, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 2000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്.

Advertisement

 

 

സ്വകാര്യ മേഖലയിലെ ജോലി അന്വേഷിക്കുന്ന 18 നും 35നും ഇടയിൽ പ്രായമുള്ള SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഈ ജോബ് ഫെയറിൽ പങ്കെടുക്കാം രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്‌ 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് 3 കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്, ആയതിനാൽ 5/3 റെസ്യൂമേ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്.ജോബ് ഫെസ്റ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് Registration Form, Requirement Sheet കൈപ്പറ്റിയതിനുശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ 5/3 കമ്പനികളുടെ പേര് രജിസ്ട്രേഷൻ ഫോമിൽ എഴുതുക ശേഷം ഫോമിലുള്ള സീരിയൽ നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻറർവ്യൂ വിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുക. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

Leave a Reply