Advertisement

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റർ വഴി ജില്ലകളിൽ ജോബ് ഫെയർ നടത്തുന്നു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ ജില്ലകളിൽ ജോബ് ഫെയർ നടത്തുന്നു.എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മൂക്കന്നൂർ ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ജൂൺ 24ന് ഉദ്യോഗ് 2023 എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൂക്കന്നൂരിൽ നടക്കുന്ന ജോബ് ഫെയറിൽ 35ൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്നുണ്ട്. കൂടാതെ 2000ൽകൂടുതൽ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എൻ.സി.എസ് പോർട്ടലിൽ ഇവന്റ്സ് ആൻഡ് ജോബ് ഫെയേഴ്സ് എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0484 2427494.

Advertisement

ജൂൺ 24-ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ‘ദിശ 2023’ തൊഴിൽ മേള ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24-ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ‘ദിശ 2023’ തൊഴിൽ മേള നടത്തും. 20 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. പ്ലസ് ടു/ ഐ.ടി.ഐ./ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ള 35 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ജൂൺ 21 ന് മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എകസ്ചേഞ്ചിലെത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0477-2230624, 8304057735

മെഗാ തൊഴിൽ മേള ജൂലൈ എട്ടിന് നടത്തും പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജിൽ നടത്തും. 50 ൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. തൊഴിൽമേളയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പരിഗണന ലഭിക്കും.ദ്യോഗാർഥികൾക്ക് അവരുടെ താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ തൊഴിൽമേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അന്വേഷണങ്ങൾ ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും, ഉദ്യോഗാർഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ടർ ചെയ്യണം. ഉദ്യോഗാർഥികൾ തൊഴിൽ മേളക്ക് ഹാജരാകുമ്പോൾ അഞ്ച് സെറ്റ് സി വി (കരിക്കുലം വിറ്റേ) കയ്യിൽ കരുതണം. വ്യത്യസ്ത തസ്തികകളിലായി എഴുനൂറോളം അവസരങ്ങൾ മേളയിൽ ഉണ്ടാകും.പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാർഥികൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപെടുക റാന്നി – 04735 224388 , അടൂർ – 04734 224810 ,തിരുവല്ല – 0469 2600843 , മല്ലപ്പള്ളി – 0469 2785434.

Leave a Reply