വിമാനത്താവളത്തിൽ കിയോസ്‌ക് സ്റ്റാഫ് ആയി ജോലി നേടാം, മറ്റു ജോലികളും

0
6

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി എസ്.സി.ഇ.ആർ.ടി യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.യോഗ്യത പ്ലസ്ടു, മലയാളത്തിലും ഇൻസ്‌ക്രിപ്റ്റ് ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം.അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 20 – 5PM നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

 

ആരോഗ്യ വകുപ്പിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി നേടാം ആരോഗ്യ വകുപ്പിന് കീഴിൽ കൂടിക്കാഴ്ച 21 വയനാട്  ആരോഗ്യ വകുപ്പിന് കീഴിൽ ജില്ലയിലെ നഗര പ്രദേശങ്ങളിൽ രോഗങ്ങളുടെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ കണ്ടിജൻസി ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 21 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി എത്തണം. 6068-04935 240390.

 

Leave a Reply