Advertisement

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

കെ.ആർ.ഡബ്ല്യൂ.എസ്.എ; ജലനിധിയിൽ ഒഴിവുകൾ, കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ വിവിധ ജില്ലകളിൽ ആയാണ് ജോലി ഒഴിവുകൾ കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരത്തുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ ടെക്നിക്കൽ ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്), സീനിയർ എൻജിനിയർ, ഐ.ഇ.സി സ്പെഷ്യലിസ്റ്റ് എന്നീ തസ്തിക കളിലേക്കും, മലപ്പുറം, കണ്ണൂർ, ഇടുക്കി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്കും അന്യത്രസേവന വ്യവസ്ഥയിലും കരാർ അടിസ്ഥാനത്തിലും അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ജലവിതരണ മേഖലയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം.

Advertisement

 

 

സർക്കാർ / അർധ സർക്കാർ / മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ സൂപ്രണ്ടിംഗ് എൻജിനിയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) തസ്തികയിലും ഒരു ഒഴിവുണ്ട്. തിരുവനന്തപുരത്താണ് ഒഴിവ്. 8 വർഷം ഫിനാൻഷ്യൽ മാനേജ്‌മെന്റ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.സർക്കാർ / അർദ്ധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ (ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്) തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.സാമൂഹ്യ അടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള 2 വർഷത്തെ പ്രവർത്തി പരിചയം / കപാസിറ്റി ബിൽഡിങ്ങ്, ജലവിതരണ പദ്ധതികളിൽ 2 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക ,

 

Leave a Reply