Advertisement

ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള അംഗനവാടി വർക്കർ ഹെൽപ്പർ ജോലി ഒഴിവുകൾ

കേരളത്തിലെ വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവുകൾ വന്നിരിക്കുന്നു താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക അപേക്ഷ നൽകുന്നവർ അതാത് പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായിരിക്കണം .കോതമംഗലം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൻറെ പരിധിയിലുള്ള കവളങ്ങാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂർ, പോത്താനിക്കാട്,കീരംപാറ, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ എന്നീ തസ്തികകളിലേക്ക്, നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്നതുമായ ഒഴിവുകളിലേക്കായി അപേക്ഷകൾ ക്ഷണിച്ചു.ഈ പഞ്ചായത്തുകളിൽ സ്ഥിരം താമസക്കാരും, സേവന തൽപരത ഉളളവരും, മതിയായ ശാരീരിക ശേഷിയുളളവരും 01.01.2023 ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോറത്തിൽ അപേക്ഷിക്കാം.

Advertisement

അങ്കണവാടി ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കാൻ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.അപേക്ഷ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂൺ 21 വൈകിട്ട് അഞ്ചിനകം കോതമംഗലം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഈ ഓഫിസിൽ നിന്നോ, 0485-2828161 എന്ന ഫോൺ നമ്പറിൽ നിന്നോ അറിയാം.

കണ്ണൂർ ജില്ലായിൽ എടക്കാട് അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുള്ളവരും കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരുമാകണം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് പ്രായപരിധി ഇളവ് ലഭിക്കും.

തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. സർക്കാർ അംഗീകൃത നഴ്സറി ടീച്ചർ, പ്രീപ്രൈമറി ടീച്ചർ, ബാലസേവിക ട്രെയിനിങ് കോഴ്സുകൾ പാസായവർക്ക് മുൻഗണന.പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസ്സായവരില്ലെങ്കിൽ തോറ്റവരെയും പട്ടികവർഗ വിഭാഗത്തിൽ എട്ടാംക്ലാസ് പാസായവരെയും പരിഗണിക്കും. ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നടത്തുന്ന എ ലെവൽ ഇക്വലൻസി പരീക്ഷ പാസായവരെ എസ് എസ് എൽ സിക്ക് തുല്യമായി പരിഗണിക്കും.

ആലപ്പുഴ ജില്ലയിൽ ചമ്പക്കുളം ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള തകഴി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46. ജൂൺ 16-ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് കുട്ടനാട് മിനി സിവിൽ സ്റ്റേഷനിലെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം.

Leave a Reply