ജലനിധിയിൽ ദിവസ അടിസ്ഥാനത്തിൽ ജോലി നേടാം മറ്റു ജോലി ഒഴിവുകളും.ബിടെക സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്ടുകളുടെ ഡിസൈനിങ്, നിർവ്വഹണം, പ്രൊക്യുർമെന്റ് എന്നീ മേഖലകളിൽ 10 വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളവരുമായിരിക്കണം.തൽപരരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിൽ ജൂൺ 13 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
കൂടുതൽ വിവരങ്ങൾക്ക്ക് നേരിട്ട് ബന്ധപെടുക , കോൺടാക്ട് നമ്പർ 04832738566 ,8281112057
മുണ്ടൂർ ഗവ ആയുർവേദ ഡിസ്പെൻസറി മുഖേന മുണ്ടൂരിലെ ഗവ സ്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനത്തിനായി യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു.അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ് ബിരുദം, തത്തുല്യ യോഗ്യത ഉള്ളവരോ യോഗ അസോസിയേഷൻ / സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ളവരോ ആയിരിക്കണം. പ്രതിമാസ വേതനം 12,000 രൂപ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 13 ന് രാവിലെ 10.30 ന് മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചയെത്തണമെന്ന് സീനിയർ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ പ്രിയകേരളം’, റേഡിയോ പരിപാടിയായ ‘ജനപഥം’, ഇൻഫോ വീഡിയോകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം / പി.ജി. ഡിപ്ലോമ, ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 36 വയസ്. പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം.
സി.വി. അടങ്ങിയ അപേക്ഷകൾ ജൂൺ 25നകം നേരിട്ടോ, ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന മേൽവിലാസത്തിലോ prd programme producer@gmail.com എന്ന ഇ- മെയിലിലോ ലഭിക്കണം. നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് “പ്രിയകേരളം’ പ്രൊഡക്ഷൻ അസിസ്റ്റന്റ് കണ്ടന്റ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം.
കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ്പഠനവിഭാഗത്തിൽ ഒഴിവുള്ള 3 അസി. പ്രൊഫസർ തസ്തികയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 14-ന് രാവിലെ 10.30-ന് പഠനവിഭാഗത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.