പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ജോലി ഒഴിവുകൾ

0
7

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്.സി.ഇ.ആർ.ടി യിൽ ജോലി ഒഴിവുകൾ , പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.പ്ലസ്റ്റു , മലയാളത്തിലും (ഇൻസ്ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം.അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി – ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂ ജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം.അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

 

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ട്രാൻസ്ജെൻഡർ സെല്ലിൽ വിവിധ ഒഴിവുകൾ സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെല്ലിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് യോഗ്യരായ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്
എന്നീ തസ്തികകളിലാണ് ഒഴിവുകൾ ആണ് ഉള്ളത് ,പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.ബിരുദാനന്തര ബിരുദം അഭിലഷണീയം. 01.01.2023 ൽ 25 വയസ് പൂർത്തിയാകണം. 45 വയസ് കവിയരുത്.
30,675 രൂപയാണ് പ്രതിമാസ വേതനം.പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. 01.01.2023 ൽ 20 വയസ് പൂർത്തിയാകണം. 40 വയസ് കവിയരുത്. 19,950 രൂപയാണ് പ്രതിമാസ വേതനം.കരാർ നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് നിർദിഷ്ഠ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം വെബ്സൈറ്റ്ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply