Thozhilvartha

ശ്രീ ചിത്തിരയിൽ അറ്റൻഡന്റ് ജോലി നേടാൻ അവസരം

ശ്രീ ചിത്തിരയിൽ പത്താം ക്ലാസ് ഉള്ളവർക്ക് അറ്റൻഡന്റ് ജോലി നേടാൻ അവസരം ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, അറ്റൻഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു
യോഗ്യത: പത്താം ക്ലാസ് അഭികാമ്യം: ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസ് ഇന്റർവ്യൂ തിയതി ജൂൺ 15 വിശദവിവരങ്ങൾക്ക് നേരിട് ബന്ധപെടുക ,

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു , വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്ന- തിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്‌സ് സയൻസ് ഹോസ്റ്റലിലേയ്ക്ക് കുക്ക്, സഹായി എന്നിവരുടെ ഓരോ ഒഴിവിലേക്ക് ദിവസ വേതനാടി – സ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ ഇന്റർവ്യു നടത്തുന്നു. താത്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16 ന് രാവിലെ 11 ന് വകുപ്പ് ഓഫീസിൽ എത്തണം.

ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു പട്ടാമ്പി ഗവ സംസ്‌കൃത കോളെജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യു.ജി.സി യോഗ്യതയുള്ള തൃശൂർ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 12 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2212223.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top