പി എസ് സീ പരീക്ഷ ഇല്ലാ സർക്കാർ സ്ഥാപനത്തിലെ ഏറ്റവും പുതിയ ഒഴിവുകൾ.

0
10

പി എസ് സീ പരീക്ഷ ഇല്ലാ ഉടനെ അപേഷിക്കു സർക്കാർ സ്ഥാപനത്തിലെ ഏറ്റവും പുതിയ ഒഴിവുകൾ. വന്നിരിക്കുന്നു അനലിസ്റ്റ്/അനലിറ്റിക്കൽ അസിസ്റ്റന്റ് നിയമനം നടത്തുന്നു മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ പ്രവർത്തിക്കുന്ന പാൽ ഗുണ നിയന്ത്രണ ലാബിൽ അനലിസ്റ്റ്/അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിൽ കരാർ നിയമനം. 18 നും 35 നും മധ്യേ പ്രായമുള്ള ഡയറി സയൻസിൽ ബി.ടെക്/എം.എസ്.സി കെമിസ്ട്രി/ ബയോകെമിസ്ട്രി/ എം.എസ്.സി ബയോടെക്നോജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.17,500 രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 12 നകം നേരിട്ടോ തപാലിലോ ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.ജൂൺ 16 ന് രാവിലെ 11 ന് പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഇന്റർവ്യു നടക്കും. ഫോൺ: 0491 2505137.

ഫിസിയോതെറാപ്പിസ്റ്റ് നിയമനം നടത്തുന്നു ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിയിൽ ബിരുദമാണ് യോഗ്യത. ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 20,000 രൂപ. ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ജൂൺ ഒൻപതിന് രാവിലെ 10.30 ന് നൂറണിയിലെ എൻ.എച്ച്.എം ജില്ലാ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. വിവരങ്ങൾ www.arogyakeralam.gov.in/ ൽ ലഭിക്കും. ഫോൺ: 0491 2504695.

ഫുൾടൈം മീനിയൽ ഒഴിവ് വന്നിരിക്കുന്നു തിരുവനന്തപുരം ഫോർട്ട് ഗവൺമെന്റ് സംസ്‌കൃതം ഹൈസ്‌കൂളിൽ ഫുൾടൈം മീനിയലിന്റെ (എഫ്.ടി.എം) ഒരു താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും സഹിതം ജൂൺ ഏഴ് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply