കേരളത്തിൽ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു , നേരിട്ടും അല്ലാതെയും അപേക്ഷിക്കാൻ കഴിയുന്ന നിരവധി ജോലി അവസരങ്ങൾ ആണ് ഇത് ,
സർക്കാർ മെഡിക്കൽ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ റീജിയണൽ പ്രിവൻഷൻ ഓഫ് എപ്പിഡമിക് ആന്റ് ഇൻഫെക് ഷ്യസ് ഡിസീസ് (RPEID) സെല്ലിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 21,175 രൂപ മാസ ശമ്പളത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ മെയ് 19 നു രാവിലെ 11-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും.അംഗികൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുളള ഡിഗ്രി, പിജിഡിസിഎ/ഡിസിഎ. പ്രായം: 35 വയസ്സിനു താഴെ. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ ഓരോ പകർപ്പ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിനു ഹാജരാകണം
പ്രോജക്ട് അസോസിയേറ്റ്സ് ജോലി ഒഴിവുകൾ റവന്യൂ വകുപ്പിന്റെ പരീശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) ന്റെ ഭാഗമായ റിവർ മാനേജ്മെന്റ് സെന്ററിൽ ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ് പ്രൊഫഷണൽ പ്രോഗ്രാം ന്റെ ഭാഗമായി രണ്ട് ഹാൻഡ് ബുക്കുകൾ തയ്യാറാക്കുന്നതിനും ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ഒന്നും വീതം പ്രോജക്ട് അസോസിയേറ്റ്സിന്റെ ഒഴിവുണ്ട്. ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പോടു കൂടിയാണ് അവസരം. ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 16. വെബ്സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com. ഫോൺ: 0471 2365559, 9446066750, 9961378067 ഇനി നബീറുകളിൽ നേരിട്ട് ബദ്ധപ്പെടുക്ക , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,