ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനത്തിൽ ജോലി നേടാം

0
26

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് വിവിധ ജില്ലകളിലെ നിയമനത്തിന് അവസരം.എസ്.എസ്.എല്‍.സി മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. എല്ലാ ആഴ്ചയും സെന്ററില്‍ നടത്തുന്ന ജോബ് ഡ്രൈവ്, മൂന്ന് മാസത്തിലൊരിക്കല്‍ നടത്തുന്ന മെഗാ ജോബ് ഫെസ്റ്റ് എന്നിവ മുഖാന്തിരം വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള തൊഴില്‍ നൈപുണ്യ വികസന ക്ലാസുകളും അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനവും സൗജന്യമായി നല്‍കും.രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0491 2505435 നേരിട്ട് ബന്ധപെടുക ,

എംപ്ലോയബിലിറ്റി സെന്റർ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് മേയ് ഒൻപതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും.എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം നടത്തുന്നത്,ഇന്റർവ്യൂ വഴി നേരിട്ടു തന്നെ ജോലി നേടാവുന്നതാണ് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി തിരഞ്ഞെടുക്കുക അക്കൗണ്ട് എക്സിക്യൂട്ടീവ്.കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്,ബിസിനസ് മാനേജർ,,മൊബൈൽ സെയിൽസ്,,അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ,,ലാപ്ടോപ് സെയിൽ,,ഡിജിറ്റൽ സെയിൽസ്,,ബിസിനസ് ഡെവലപ്മെന്റ്,,സെയിൽസ് ഓഫീസർ,,ടീം മാനേജർ,,സ്റ്റുഡന്റ് കൗൺസലർ,,ഇമ്മിഗ്രേഷൻ കൗൺസലർ,,ഡിജിറ്റൽ മാർക്കറ്റിംഗ്, എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
ഫോൺ: 0481-2563451/2565452

Leave a Reply