കേരള സർക്കാർ സ്ഥാപനങ്ങളിൽ വിവിധ ജില്ലകളിലായി താത്കാലിക ജോലി നേടാൻ അവസരം. നിങ്ങളുടെ ജില്ലയിലെ ഒഴിവുകളും വന്നിരിക്കുന്നു , നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തും. കാൾ ഓഫീസർ, ഫീൽഡ് റെസ്പോൺസ് ഓഫീസർ, ടീം ലീഡർ ഒഴിവുകളിലാണ് നിയമനം. കാൾ ഓഫീസർ തസ്തകയിലേക്ക് യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതം മേയ് 5നും മറ്റു രണ്ട് തസ്തികകളിലേക്ക് മേയ് 6നും രാവിലെ 10നകം സാമൂഹ്യനീതി ഡയറക്ട്രേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷാ ഫോം http;//swd.kerala.gov.in ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 04712306040.
തൃശ്ശൂർ കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെൻറർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെൻറ് ഓഫ് മെഡിസിനൽ പ്ലാൻറ്സിൽ (സതേൺ റീജ്യൻ) ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെയ് രണ്ടിന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൻറെ വെബ്സൈറ്റ് സന്ദർശിക്കണം.
വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുകൾ വന്നിരിക്കുന്നു , നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിൻറെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.സോഷ്യൽ വർക്കറുടെ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.