പഞ്ചായത്തുകളിലെ വാർഡുകളിൽ ഫീൽഡ് വർക്കർ ജോലി നേടാൻ അവസരം

0
46

വിവിധ പഞ്ചായത്തുകളിലെ വാർഡുകളിൽ ഫീൽഡ് വർക്കർ മ്മാരെ നിയമിക്കുന്നു ,തദ്ദേശ സ്വയംഭരണ വകുപ്പ്, ഗ്രാമ പഞ്ചായത്തുകളിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തേവലക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ ശരിയായ വിവരങ്ങൾ ഫീൽഡ് പരിശോധന നടത്തി വിവര ശേഖരണവും ഡാറ്റാ എൻടിയും നടത്തുന്നതിനായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.ഡിപ്ളോമ സിവിൽ എഞ്ചിനീയറിംഗ് , ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.ടി.ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുളളവർക്ക്, 2023 മെയ് മാസം 5-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 ന് തേവലക്കര ഗ്രാമപഞ്ചായത്ത് ആഫീസിൽ വെച്ച് നടത്തുന്ന വാക്ക് – ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോ ടൊപ്പം യോഗ്യത, വയസ്, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാ കേണ്ടതാണ്.. തേവലക്കര നിവാസികൾക്ക് മുൻഗണന.കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ആഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ – 0476 2872031.

സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ നൽകാം. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63700 – 123700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ മെയ് 10 നകം ലഭിക്കണം. ഫോൺ: 0471-2478193, Email: culturedirectoratec@gmail.com, keralaculture

Leave a Reply