Advertisement

സാമൂഹ്യനീതി വകുപ്പിലും, നവകേരളം കര്‍മ്മപദ്ധതിയിലും ജോലി നേടാൻ അവസരം

സാമൂഹ്യനീതി വകുപ്പിലും, നവകേരളം കർമ്മപദ്ധതിയിലും ആയി ജോലി നേടാൻ അവസരം നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തും.കാൾ ഓഫീസർ, ഫീൽഡ് റെസ്പോൺസ് ഓഫീസർ, ടീം ലീഡർ ഒഴിവുകളിലാണ് നിയമനം. കാൾ ഓഫീസർ തസ്തകയിലേക്ക് യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതം മേയ് 5നും മറ്റു രണ്ട് തസ്തികകളിലേക്ക് മേയ് 6നും രാവിലെ 10നകം സാമൂഹ്യനീതി ഡയറക്ട്രേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷാ ഫോം http;//swd.kerala.gov.in ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 04712306040.

Advertisement

അഗ്നിരക്ഷാ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസിൽ വളണ്ടിയർമാരായി പ്രവർത്തിക്കാൻ താല്പര്യമുള്ള വിമുക്തഭടന്മാർ അവരുടെ പേര്, റാങ്ക്, നമ്പർ, മൊബൈൽ നമ്പർ, ജനന തിയ്യതി, അഡ്രസ്സ്, ഇ മെയിൽ മുതലായവ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ കത്ത് മുഖേനയോ kkdzswo@gmail.com എന്ന ഇമെയിൽ മുഖേനയോ അടിയന്തിരമായി അറിയിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2771881

Leave a Reply