കേരളത്തിലെ വിവിധ ജില്ലകളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം നടത്തുന്നു താല്പര്യമുള്ളവർക്ക് നേരിട്ട് പങ്കെടുക്കാവുന്നത് ആണ് ,
വണ്ടൂർ അഡീഷണൽ പ്രൊജക്ടിലെ പാണ്ടിക്കാട് പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വയസ്സിനിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. എസ്.എസ്.എൽ.സി തോറ്റതും എട്ടാം ക്ലാസ് വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷ സമർപ്പിക്കാംഅപേക്ഷാ ഫോറത്തിന്റെ മാതൃക കാരക്കുന്നിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. മെയ് 20ന് വൈകീട്ട് അഞ്ചിനുള്ളിൽ അക്ഷേ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വണ്ടൂർ അഡീഷണൽ, കാരക്കുന്ന്, തൃക്കലങ്ങോട് പി.ഒ, പിൻ: 676123 എന്ന വിലാസത്തിൽ ബന്ധപ്പെടണം.
പരുതൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ ഒഴിവുകളിൽ നിയമനം. എസ്.എസ്.എൽ.സി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം.പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷം വയസിളവ് ലഭിക്കും. അപേക്ഷകൾ മെയ് 15 നകം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, പട്ടാമ്പി-679303 എന്ന വിലാസത്തിൽ ലഭ്യമാക്കണം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരിയാണെന്ന് തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷയുടെ മാതൃക പട്ടാമ്പി ശിശുവികസന ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊ ലഭിക്കും.ഫോൺ: 0466-2211832