വനിതാ ശിശുവികസന വകുപ്പിൽ ജോലി നേടാൻ അവസരം

0
274

സോഷ്യൽ വർക്കർ, ഹൗസ് മദർ, സൈക്കോളജിസ്റ്റ്, മാനേജർ ഒഴിവുകൾ വന്നിരിക്കുന്നു നേരിട്ട് ചെന്ന് അപേക്ഷകൾ നൽക്കാവുന്നത് ആണ് ,
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.നാല് തസ്തികകളിലേക്കും അപേക്ഷിക്കാൻ 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയുള്ളവർക്ക് മുൻഗണയുണ്ട്. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 6ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയയ്ക്കണം.സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002.

നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം എ /എം എസ് സി സൈക്കോളജി അല്ലെങ്കിൽ എം എസ് സി ക്ലിനിക്കൽ സൈക്കോളജി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എംഫിൽ/പി എച്ച് ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ സി) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. മെയ് മൂന്നിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണം.
ഫോൺ: 0474 2795017.

 

Leave a Reply