നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചിറ്റാറ്റുകര പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും അങ്കണവാടി ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.2023 ജനുവരി ഒന്നിൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മെയ് 10ന് വൈകിട്ട് അഞ്ചിനു മുൻപായി നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ,ചിറ്റാറ്റുകര പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഫോൺ : 0484-2448803
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിലുള്ള അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയ മുള്ളവർക്കും മുൻഗണന. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് ഒൻപതിന് വൈകിട്ട് അഞ്ചുവരെ. 2016ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വാമനപുരം ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0472 2841471
അധ്യാപക നിയമനം നടത്തുന്നു കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത അധ്യാപക തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി മാത്തമാറ്റിക്‌സ്, ബി.എഡ്, SET/ തത്തുല്യ യോഗ്യതകൾ ഉണ്ടായിരിക്കണം. ശമ്പള സ്‌കെയിൽ : 45600-95800. നിയമാനുസൃത വയസിളവ് സഹിതം 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 29 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ സ്ഥാപന മേധാവിയിൽ നിന്നുള്ള NOC നൽകണം.