ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൽ നിരവധി ജോലികൾ, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലികേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വലറിയിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു.വിവിധ ജോലി ഒഴിവുകൾ വന്നിട്ടുണ്ട് യാതൊരു എക്സ്പീരിയൻസ് ഇല്ലാത്ത, സ്ത്രീകൾക്കും, പുരുഷന്മാർക്കും ജോലി നേടാൻ അവസരം
സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട് ,സെയിൽസ്മാൻ ട്രൈനീ.സെയിൽസ് ഗേൾ ,ഷോറൂം മാനേജർ,
കമ്പ്യൂട്ടർ ഓപ്പറേറ്റർ ബില്ലിങ് ,എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ സ്വീകരിക്കുന്നത് , Chemmanur corporate office , Mangalodhayam building , Round south , Thrissur വെച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുത്ത ജോലി നേടാവുന്നത് ആണ്
26th APRIL 2023 Wednesday @Thrissur 10:30 am to 1 pm Contact/WhatsApp :9562956275 കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,
അച്ചൻകോവിൽ സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിൽ മെഡിക്കൽ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത ബി എ എം എസ് ഡിഗ്രിയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ എ ക്ലാസ് രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-38 വയസ്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ടാകും. ശമ്പളം: പ്രതിദിനം 1455 പ്രകാരം പ്രതിമാസം പരമാവധി 39285 രൂപ. താത്പര്യമുള്ളവർ അസൽ രേഖകളും പകർപ്പും സഹിതം ഏപ്രിൽ 26ന് രാവിലെ 10.30ന് ആശ്രാമത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0474 2763044.
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32,000 രൂപ മാസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈൽഡ് ഡെവലപ്മെന്റിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള റിസേർച്ച് പരിജ്ഞാനം നേടിയവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.