വിവിധ സർക്കാർ ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം

0
28

ആശുപത്രിയിൽ ജോലി ഉൾപ്പെടെ കേരളത്തിൽ വന്നിട്ടുള്ള അംഗനവാടി ജോലികളും, ഡാറ്റാ എൻട്രി ജോലിയും മറ്റു സർക്കാർ ജോലി ഒഴിവുകളും വന്നിരിക്കുന്നു . കൊണ്ടോട്ടി നഗരസഭയിലെ നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്‌സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും എ.എൻ.എം/ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായവർക്കും ബി.സി.സി.പി.എ.എൻ/സി.സി.പി.എൻ പാസായവർക്കും അല്ലെങ്കിൽ ജി.എൻ.എം/ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പാസായവർ, കേരള നേഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നര മാസത്തെ ബി.സി.സി.പി.എൻ കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയമാണ്. കൊണ്ടോട്ടി നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഏപ്രിൽ 25ന് രാവിലെ പത്തിന് കെണ്ടോട്ടി താലൂക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടക്കും.

സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ‘വിമുക്തി’ ലഹരി മോചന ചികിത്സാ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്‌സിങ്, സൈകാട്രി വാർഡിലെ മുൻപരിചയം എന്നിവയാണ് യോഗ്യത. പുരുഷന്മാർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ഏപ്രിൽ 26ന് രാവിലെ പത്തിന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ഡറ്റാഎൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു പുളിക്കൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവിര ശേഖരണത്തിന് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. ഡിപ്ലോമ സിവിൽ, ഐ.ടി.ഐ (ഡ്രാഫ്റ്റ്മാൻ, സിവിൽ), ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 28നകം അപേക്ഷ സമർപ്പിക്കണം

അങ്കണവാടി ഹെൽപ്പർ ഒഴിവിലേക്ക് ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തളിക്കുളം ഐ സി ഡി എസ് പ്രോജക്ട് കാര്യാലയത്തിൽ മെയ്‌ 15ന് വൈകീട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കുന്നവർ പത്താം തരം പാസാകാത്ത, മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരാകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 0487 2394522

Leave a Reply