ആൻഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന യുവതീ യുവാക്കള്‍ക്ക് ജോലി നേടാം

0
47

ആൻഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന യുവതീ യുവാക്കള്‍ക്ക് ജോലി നേടാം അവസരം ,കാര്‍ഷിക സെന്‍സസ് ഒന്നാംഘട്ട ഫീല്‍ഡുതല വിവരശേഖരണം നടത്തുന്നതിനായി താത്കാലിക എന്യൂമറേറ്ററെ നിയമിക്കുന്നു. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലേക്കാണ് നിയമനം. ഒരു വാര്‍ഡിന് 3600 രൂപ നിരക്കിലാണ് ഓണറേറിയം. പ്ലസ്ടു/ ഹയര്‍സെക്കന്‍ഡറി യോഗ്യതയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളുടെ ഫോണ്‍ നം. കൊല്ലം 9446257220, കരുനാഗപ്പള്ളി – 8547063970, കുന്നത്തൂര്‍ -9495884445, കൊട്ടാരക്കര – 9446854628, പത്തനാപുരം – 8281561075

നൈറ്റ് വാർഡൻ, തസ്തികയിൽ അഭിമുഖം നടത്തുന്നു ജില്ലാ പഞ്ചായത്തിന്റെ കൊറ്റാമം അഗതി മന്ദിരത്തിൽ നൈറ്റ് വാർഡൻ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 10-ാം ക്ലാസ് യോഗ്യതയും 18നും 50നും ഇടയിൽ പ്രായവും കായിക ക്ഷമതയുള്ളതും സേവനതൽപരരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 22 രാവിലെ 11നാണ് അഭിമുഖം. പ്രതിമാസം 10,500 രൂപ ഓണറേറിയമായി ലഭിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10.30 ന്തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

തസ്തികയിലേക്ക് അപേക്ഷിക്കാം വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമിക്കുന്നതിനായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-46. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകള്‍ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസ് കഞ്ഞിക്കുഴി, എസ്.എന്‍.പുരം പി.ഒ, പിന്‍- 688582, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9188959688.

Leave a Reply