കേരള സർക്കാർ ജോലി ഒഴിവുകൾ, വിവിധ ജില്ലകളിലായി താത്കാലിക ജോലി ഒഴിവുകൾ വന്നിരിക്കുന്നു , കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്ക് ഉള്ള അഭിമുഖം ഏപ്രിൽ 26ന് രാവിലെ പത്ത് മണിക്ക് നടക്കും. വിശദ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ലബോറട്ടറി ടെക്‌നീഷ്യൻ നിയമനംജില്ലാ ടി.ബി സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലബോറട്ടറി ടെക്‌നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എസ്.സി എം.എൽ.ടി, ഡി.എം.എൽ.ടി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഒരുവർഷത്തിൽ കുറയാത്ത സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നുള്ള പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾക്ക് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 25ന് രാവിലെ 11ന് മഞ്ചേരി ചെരണിയിലുള്ള ജില്ലാ ടി.ബി സെന്ററിൽ അഭിമുഖത്തിന് ഹാജരാവണം.
ഫോൺ: 7558020661.
കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ മേയ് മൂന്നിനകം ലഭ്യമാക്കണം.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർ, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം ഏപ്രിൽ 28ന് രാവിലെ 10 ന് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477 2968600 .
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് നേരിട്ട് ബന്ധപെട്ടു ജോലി നേടാവുന്നത് ആണ്