Advertisement

ഗുരുവായൂർ ക്ഷേത്രത്തിൽ ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാൻ ഇതാണ് അവസരം

ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലേക്ക് നീയമനത്തിനായി ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു.ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. 2023 ജൂൺ 5 മുതൽ ഡിസംബർ 4 വരെയാണ് നിയമന കാലാവധി.
സോപാനം കാവൽ എസ്.സി./ എസ്.ടി.ക്ക് 10 ശതമാനം സംവരണം ലഭിക്കും നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കില്ല.മികച്ച ശാരീരികക്ഷമതയുള്ള പുരുഷൻമാർക്കാണ് ഈ ജോലി അവസരം വന്നിട്ടുള്ളത് 15,000 രൂപ ശമ്പളം ആയി ലഭിക്കും ഈ ത്സത്തികയിലേക്ക് . യോഗ്യത ഏഴാം ക്ലാസ് ജയം. അംഗവൈകല്യങ്ങൾ ഉണ്ടാകരുത്. 2020 ജനുവരി ഒന്നിന് 30-50 വയസ്സ്.ഉള്ളിൽ ഉള്ളവർക്ക് ജോലി അവസരം

Advertisement

വനിതാ സെക്യൂരിറ്റി ഗാർഡ് ഏഴാംക്ലാസ് ജയം. മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം. അംഗവൈകല്യങ്ങൾ ഉണ്ടാകരുത്. 55-60 വയസ്സ്. അപേക്ഷ: വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനി സ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന വിലാസത്തിൽ തപാലിലോ അപേക്ഷ സമർപ്പിക്കണം.അപേക്ഷാ ഫോം ദേവസ്വം ഓഫീസിൽനിന്ന് 100 രൂപ ഏപ്രിൽ 28 വൈകീട്ട് 3 മണി വരെ ലഭിക്കും. ജാതി തെളിയിക്കു ന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പട്ടികജാതി/പട്ടികവർഗ വിഭാഗ ത്തിൽപ്പെട്ടവർക്ക് അപേക്ഷാഫോം സൗജന്യമായി ലഭിക്കും. അസിസ്റ്റന് സർജനിൽ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29.5 മാണി വരെ ആണ് ,കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക , 0487- 2556335. വെബ്സൈറ്റ്: www.guruvayurdevaswom.nic.in

Leave a Reply