അഗതി മന്ദിരത്തിൽ നൈറ്റ് വാർഡൻ ജോലി നേടാൻ അവസരം

0
191

ജില്ലാ പഞ്ചായത്തിന്റെ കൊറ്റാമം അഗതി മന്ദിരത്തിൽ നൈറ്റ് വാർഡൻ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 10-ാം ക്ലാസ് യോഗ്യതയും 18നും 50നും ഇടയിൽ പ്രായവും കായിക ക്ഷമതയുള്ളതും സേവനതൽപരരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം ഏപ്രിൽ 22 രാവിലെ 11നാണ് അഭിമുഖം. പ്രതിമാസം 10,500 രൂപ ഓണറേറിയമായി ലഭിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10.30 ന്തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് നിയമിക്കുന്നതിനായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-46. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മുൻപരിചയമുള്ളവർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസ് കഞ്ഞിക്കുഴി, എസ്.എൻ.പുരം പി.ഒ, പിൻ- 688582, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.ഫോൺ: 9188959688.

കോട്ടയം ജില്ലായിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്പനികളുടെ ഇമിഗ്രേഷൻ കൺസൾട്ടന്റ്, കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, ഏരിയ മാനേജർ, ബിസിനസ്സ് ഡെവലപ്മെന്റെ് എക്സിക്യൂട്ടീവ്, സ്‌റ്റോർ മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, അസ്സോസിയേറ്റ് സെയിൽസ് എന്നീ തസ്തികയിലേക്ക് നാളെ രാവിലെ 10 ന് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു. പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, എം.ബി.എ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. വിശദവിവരങ്ങൾ ”എംപ്ലോയബിലിറ്റി സെന്റർ കോട്ടയം”എന്ന ഫേസ്ബുക്ക് പേജിൽ ലഭിക്കും. ഫോൺ:0481-2563451/2565452.

Leave a Reply