Advertisement

പഞ്ചായത്തുകളിൽ അംഗനവാടികളിൽ ജോലി നേടാൻ അവസരം

അങ്കണവാടി വർക്കർ, ഹെൽപ്പേർ ജോലി നേടാം വിവിധ ജില്ലകളിൽ ആയി ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാൻ അവസരം, വന്നിരിക്കുന്നു കൊല്ലം ജില്ലയിൽ വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസിൻറെ പരിധിയിലുളള മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഏപ്രിൽ 24ന് വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായ, 46 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. പട്ടികജാതി /പട്ടിക വർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രയപരിധിയിൽ മൂന്ന് വർഷത്തെ ഇളവ്. മുൻപരിചയമുളളവർക്ക് ഉയർന്ന പ്രായപരിധിയിൽ അവർ സേവനം അനുഷ്ഠിച്ച് കാലയളവ് ഇളവ് ലഭിക്കും.എസ് എസ് എൽ സി പാസായവർക്ക് അങ്കണവാടി വർക്കർ തസ്തികയിലേക്കും അങ്കണവാടി ഹെൽപ്പർ എസ് എസ് എൽ സി പാസാകാത്തവർക്കും അപേക്ഷിക്ക ,

Advertisement

കോട്ടയം ജില്ലയിൽ വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ളാലം ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളായ ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ നിലവിലുള്ള വർക്കർ ഹെൽപ്പർ തസ്തികയിലേക്കും തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും അതത് പഞ്ചായത്ത്/ പാലാ നഗരസഭ പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. 18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. ഏപ്രിൽ 19ന് വൈകിട്ട് മൂന്നിനകം നൽകണം. ഫോൺ: 0482 2246980

തൃശൂർജില്ലയിൽ ചൊവ്വന്നൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന ചൊവ്വന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 12ന് പകൽ മൂന്നുമണിവരെ. സ്വീകരിക്കും

 

Leave a Reply