Thozhilvartha

സർക്കാർ ആശുപത്രികളിൽ ജോലി ഒഴിവുകൾ – Kerala Government Job Vacancy

കേരളത്തിൽ വിവിധ ആശുപത്രികളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ, ഹോസ്പിറ്റൽ മേഖലയിൽ ജോലി അന്വേഷിക്കുന്ന ആളുകൾ ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , കേരളത്തിലെ എല്ലാ ജില്ലയിലും ജോലി ഒഴിവു വന്നിരിക്കുന്നു. (Kerala Government Job Vacancy)

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിലുള്ള സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.ksmha.org യിൽ ലഭ്യമാണ്.

തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് മൂന്ന് ക്ലീനിങ് സ്റ്റാഫുകളെ കെ.എ.എസ്.പി ഫ് വഴി നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 10ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സി പാസാവാത്ത 18 മുതൽ 40 വരെ പ്രായമുളളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 9,000 രൂപ. 08: 0471-2471766.

വയനാട്ജില്ലയിൽ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഫെബ്രുവരി 3 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ച നടക്കും. താൽപര്യമുളളവർ അപേക്ഷയും, ഫോട്ടോ പതിച്ച ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ആവശ്യമായ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോൺ : 04935 240264

കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ രണ്ട് പാർട്ട് ടൈം സാനിറ്റേഷൻ വർക്കർമാരെ നിയമിക്കുന്നു.
താൽപര്യമുളളവർ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. പ്രായപരിധി 50 വയസ് കവിയരുത്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. Co no: 9048180178.

ഉഴവൂർ കെ.ആർ.നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ താൽക്കാലിക ഡയാലിസിസ് ടെക്നീഷ്യൻമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് യോഗ്യതാ സർട്ടിഫിക്കറ്റുമായി കെ. ആർ. നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൂടാതെ സാനിറ്റേഷൻ വർക്കർ ,ഇ.ഇ.ജി ടെക്നീഷ്യൻ ,ന്യൂട്രീഷനിസ്റ്റ്,സൈറ്റോടെക്നോളജിസ്റ്റ് നിയമനം ,സെന്റർ അഡ്മിനിസ്ട്രേറ്റർ (1),
കേസ് വർക്കർ (3), സൈക്കോ സോഷ്യൽ കൗൺസിലർ (1), ഐ ടി സ്റ്റാഫ് (1), സെക്യൂരിറ്റി സ്റ്റാഫ് (2), മൾട്ടി പർപ്പസ് ഹെൽപ്പർ എന്നിങ്ങനെ ഉള്ള ഒഴിവിലേക്കും അപേക്ഷകൾ ക്ഷണിച്ചിരുന്നു .

English Summary: Kerala Government Job Vacancy

 

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top