Advertisement

കേരളത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി

ദിവസ വേദനാടിസ്ഥാനത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു ,
പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനായുള്ള അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് പ്ലസ്ടു പാസായതും കമ്പ്യൂട്ടർ അറിയാവുന്നതുമായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.നിശ്ചിത പ്രൊഫോർമയിലെ ബയോഡാറ്റ മാർച്ച് 25നകം പ്രവേശന പരീക്ഷാ കമ്മീഷണർ, അഞ്ചാം നില, ഹൗസിങ് ബോർഡ് ബിൽഡിങ്സ്, ശാന്തി നഗർ, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിലോ ceekinfo.cee@kerala.gov.in എന്ന ഇ-മെയിലിലോ അയയ്ക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്: 0471-2525300, www.cee-kerala.org.

Advertisement

ട്രസ്റ്റി നിയമനം നടത്തുന്നു , ആലത്തൂർ താലൂക്കിലെ കോട്ടായി ശ്രീ ചിമ്പ ക്ഷേത്രത്തിലും കുത്തനൂർ ശ്രീ കോതമംഗലം ശിവക്ഷേത്രത്തിലും ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികൾ മാർച്ച് 31 ന് വൈകിട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണമെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോൺ: 0491 2505777.

മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് നിയമനം ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖേന ചിറ്റൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കൺസൾട്ടന്റുമാരെ നിയമിക്കുന്നു. ചിറ്റൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അപേക്ഷിക്കാം. പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നൽകണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0491-2505627.

സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലെ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റത്തിൽ (എൽ.എ.ഡി.എസ്) ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് /ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻന്റ്/പ്യൂൺ നിയമനം നടത്തുന്നു. ബിരുദം, വേർഡ് പ്രോസസിങ്, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിങ് എന്നീ യോഗ്യതയുള്ളവർക്ക് ഓഫീസ് അസിസ്റ്റന്റിനും ബിരുദം, വേർഡ് ആൻഡ് ഡാറ്റാ പ്രൊസസിങ്, ടെലി കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ പ്രവർത്തിക്കാനുള്ള കഴിവ്(ടെലിഫോൺ, ഫാക്സ് മെഷീൻ, സ്വിച്ച് ബോർഡ് തുടങ്ങിയവ) ടൈപ്പിങ് എന്നീ യോഗ്യതയുള്ളവർക്ക് റിസപ്ഷനിസ്റ്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർക്കും പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഓഫീസ് അറ്റൻന്റിനും അപേക്ഷിക്കാം.
പ്രായപരിധി 2023 ഫെബ്രുവരി 28 ന് 35 വയസ് കവിയരുത്. ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിൽ നിന്ന് വിരമിച്ച 60 വയസ് കവിയാത്തവർക്കും അപേക്ഷിക്കാം. www.kelsa.nic.in ലും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിലും ലഭിക്കും. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് മാർച്ച് 30 ന് വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ: 9188524181. കുടുതലായി അറിയാൻ നേരിട്ട് ബന്ധപെടുക ,

 

Leave a Reply