കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ – കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ – ഒഴിവ്. കേരളത്തിൽ 259 ഒഴിവുകൾ വന്നിരിക്കുന്നു , യോഗ്യത പത്താം ക്ലാസ് ജയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കഴിയുന്ന ഒരു ഒഴിവു തന്നെ ആണ് ഇത് , പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സഫായ്കരംചാരി, മേസൺ, പ്ലമർ, ഇലക്ട്രിഷ്യൻ.ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർവുമൺ, ഹെയർ ഡ്രസർ, സഫായ്കരംചാരി. എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം വേണം. ട്രേഡ് ടെസ്‌റ്റിൽ വിജയിക്കണം. സിടി മെക്കാനിക് മോട്ടർ വെഹിക്കിൾ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു 2 വർഷ ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. സിടി ഡ്രൈവർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കോൺസ്റ്റബിൾ 2023 ഓഗസ്റ്റ് ഒന്നിന് 21–27. മറ്റു തസ്‌തികകൾക്ക്: 2023 ഓഗസ്റ്റ് ഒന്നിന് 18–23. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കും വിമുക്‌തഭടന്മാർക്കും 3 വർഷവും ഇളവ്. മറ്റ് ഇളവുകൾ ലഭിക്കുന്നതായിരിക്കും , ജോലിക്ക് തിരഞ്ഞു എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ശമ്പള ഇനത്തിൽ (21,700–69,100) രൂപ വരെ ലഭിക്കുന്നത് ആണ് , ശാരീരിക യോഗ്യത അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നതും , പുരുഷൻ ഉയരം: 170 സെ.മീ, നെഞ്ചളവ്: 80–85 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. സ്‌ത്രീ ഉയരം: 157 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ശാരീരികക്ഷമതാപരീക്ഷ, രേഖ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും. ജനറൽ, ഒബിസി വിഭാഗക്കാർക്കു 100 രൂപ. പട്ടികവിഭാഗക്കാർക്കും സ്‌ത്രീകൾക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല.കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. 2023 മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് www.crpf.gov.in. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,