അങ്കണവാടി ഹെല്‍പ്പര്‍ വര്‍ക്കര്‍ ജോലി വിവിധ ജില്ലകളിൽ – Anganwadi worker job vacancy in Kerala

0
165

കോട്ടയം വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ളാലം ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളായ ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ നിലവിലുള്ള വർക്കർ ഹെൽപ്പർ തസ്തികയിലേക്കും തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും അതത് പഞ്ചായത്ത്/ പാലാ നഗരസഭ പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. 18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. ഏപ്രിൽ 19ന് വൈകിട്ട് മൂന്നിനകം നൽകണം. ഫോൺ: 0482 2246980

തൃശൂർ ജില്ലയിൽ ചൊവ്വന്നൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന ചൊവ്വന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി   പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലുള്ള അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത.പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ. . ഫോൺ: 0472 2841471

എറണാകുളം ജില്ലയിൽ കൊച്ചി അർബൻ – 3 ഐ സി ഡി എസ് പ്രോജക്ടിൻറെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി കൊച്ചി കോർപ്പറേഷനിൽ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകർ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 01.01.2023 ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും,   അപേക്ഷയുടെ മാതൃക കൊച്ചി അർബൻ – 3 ഐ.സി.ഡി.എസ് പ്രോജക്ട്, കൊച്ചി കോർപ്പറേഷൻ, കൊച്ചി അർബൻ 3 ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കോർപ്പറേഷന്റെ കീഴിലുള്ള 60 അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് കൊച്ചി അർബൻ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. കൊച്ചി അർബൻ 3 ഐ.സി.ഡി.എസ്. പ്രോജക്ടിൻറെ പരിധിയിലുള്ള ഡിവിഷനുകളിലെ സ്ഥിര താമസക്കാർ മാത്രം അപേക്ഷിക്കുക. ഫോൺ നമ്പർ 0484 2706695.Anganwadi worker job vacancy in Kerala

Leave a Reply