Advertisement

തൊഴില്‍ മേളയും, സർക്കാർ താത്കാലിക ജോലി ഒഴിവുകളും – Government Job vacancy in kerala

തൊഴിൽ മേള ഉൾപ്പെടെ കേരളത്തിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ താത്കാലിക ജോലി നേടാവുന്ന ഗവ ജോലികളും നേടാൻ അവസര, ജോലി ഇല്ലാതെ ഇരിക്കുന്നവർക്ക് ഇത് ഒരു നല്ല അവസരം ആയി തന്നെ ആയിരിക്കും , കേരളത്തിൽ ഉടനീളം ജോലി ഒഴിവുകൾ വന്നിരിക്കുന്നു. (Government Job vacancy in kerala)

Advertisement

ജില്ലാ കുടുംബശ്രീ ജില്ലാമിഷനും കൊണ്ടോട്ടി നഗരസഭയും, സംയുക്തമായി കൊണ്ടോട്ടി തിരൂരങ്ങാടി ബ്ലോക്കുകളുടെ നേതൃത്വത്തിൽ മാർച്ച് 5 ന് കൊണ്ടോട്ടി മേലങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ 4 മണി വരെ ‘റസലിയൻസ് 23’ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകർക്കും മേളയിൽ പങ്കെടുക്കാം.ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി 3 കമ്പനികളുടെ ഇന്റർവ്യൂ മാത്രമേ അനുവദിക്കുകയുള്ളൂ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ മൂന്ന് പകർപ്പുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫക്കറ്റുകളുടെ പകർപ്പുകൾ, 3 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം.

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ റേഡിയോഗ്രാഫർ, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ് കെയർ), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്(ജെ.പി. എച്ച്.എൻ) തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കാം. ഫോൺ – 0491-2504695

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ എഫ്.ടി.എം ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ രാവിലെ 10 നു ബയോഡേറ്റ, യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഒരു ഒഴിവാണുള്ളത്. യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എല്ലാവിധ ഭക്ഷണ സാധനങ്ങളും പാചകം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. വിലാസം: കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട് ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ വിലപിടിപ്പുള്ള തൊണ്ടിമുതലുകളുടെ മൂല്യം തിട്ടപ്പെടുത്തുന്നതിനും നോട്ടുകൾ മെഷീൻ ഉപയോഗിച്ച് എണ്ണിത്തിട്ടപ്പെടുത്തുന്നതും യോഗ്യരായ അപ്രൈസർമാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ ഫെബ്രുവരി 28 നകം ആവശ്യമായ രേഖകൾ സഹിതം ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ബാങ്കുകളിലോ കെ എസ് എഫ് ഇ മുതലായ സ്ഥാപനങ്ങളിലോ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന ലഭിക്കും.

എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , നേരിട്ടും ഓൺലൈൻ ആയും ആണ് അപേക്ഷകൾ സ്വീകരിക്കുന്നത് , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപ്പടുക്ക.

#Government Job vacancy in kerala

Leave a Reply