കേരളത്തിൽ പല ഇടങ്ങളിൽ ആയി വന്നിരിക്കുന്ന ജോലി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് ,
കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ നിരവധി തൊഴിലവസരങ്ങൾ വന്നിട്ടുണ്ട്,
സ്റ്റാഫ് നഴ്സ് . കെയർ ടേക്ക, ഹൗസ്കീപ്പർ , എന്നീ ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തുന്നു. യോഗ്യതാ GNM,ANM, BSc Nurse , അതുപോലെ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നത് ആണ് , ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. നേരിട്ട് നടക്കുന്ന അഭിമുഖം ആയതിനാൽ കൂടുതൽ വിവരങ്ങൾക്ക് 9847959894 എന്ന നമ്പറിൽ ബന്ധപ്പെടുക.
Food and accomodation available . Email:- ashraya.kerala@gmail.com.
അതുപോലെ കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകളും
എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 17 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യത: എസ്.എസ്.എൽ.സി,
സമാന തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി കണക്കാക്കും.
ഫോൺ : 0484 2422458
ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിന് കീഴിലുള്ള ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ചാത്തന്നൂർ സെന്ററിൽ ടൈലറിങ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 11 ന് ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. കെ.ജി.ടി.ഇ/ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (രണ്ട് വർഷ കോഴ്‌സ്)/ ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04662932197.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡൻറ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, വേതനം 45000 രൂപ. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 16-ന് രാവിലെ 10.30 ന് വാക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കണം. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന.
എന്നിങ്ങനെ ഉള്ള ജോലി ഒഴിവിലേക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയുന്നത് ആണ് ,