Thozhilvartha

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്‌ ആവാം 200 ഒഴിവുകള്‍

കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്താം. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ റിക്രൂട്ട്മെന്റ് പുറത്തിറക്കി. ഈ ഏറ്റവും പുതിയ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി റിക്രൂട്ട്‌മെന്റിലൂടെ, ജൂനിയർ അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ് (JAT) തസ്തികകളിലേക്ക് 200 ഒഴിവുകൾ നികത്തുന്നതിന് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്   എന്ന തസ്തികയിലേക്ക് ആണ് അപേക്ഷ നൽകാൻ കഴിയുന്നത് . എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും സംവരണ വിഭാഗക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

 

ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഒബിസിക്ക് 3 വർഷവും വികലാംഗർക്ക് 10 വർഷവും (എസ്‌സി/എസ്ടി പിഡബ്ല്യുഡിക്ക് 15 വർഷവും ഒബിസി പിഡബ്ല്യുഡിക്ക് 13 വർഷവും, ജൂനിയർ അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ് (JAT) 10+2 ടൈപ്പിംഗ് വേഗത 40 w.p.m. ഇംഗ്ലീഷിലും 35 w.p.m. കമ്പ്യൂട്ടറിൽ ഹിന്ദിയിൽ എന്നിവ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയും , അപേക്ഷകർ നോട്ടിഫൈഡ് മോഡിൽ അപേക്ഷാ ഫീസ് അടയ്ക്കണം . ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല. ഒബിസി (എൻസിഎൽ) & ഇഡബ്ല്യുഎസ് – 1000/- രൂപ ഫീസ് ആയി അടക്കണം , SC, ST, FEMALE തുടങ്ങിയവ – 600/- രൂപ ,താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് IGNOU JAT റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനത്തിനായി 2023 മാർച്ച് 22 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 20 വരെ. ഉദ്യോഗാർത്ഥികൾ https://recruitment.nta.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ നൽക്കാവുന്നത് ആണ് ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top