ഹരിതകർമസേന കോ- ഓർഡിനേറ്റർ ആവാൻ അവസരം

0
10

Haritha Karama Sena Recruitment:- ഹരിതകർമസേന പദ്ധതിയുടെ ഭാഗമായി ജില്ലാ കോ ഓർഡിനേറ്ററെറയും സി ഡി എസ് കോ ഓർഡിനേറ്ററെയും കുടുംബശ്രീ മുഗേന നിയമിക്കുന്നു. ഒരു വർഷ കാലത്തേക്കായാണ് നിയമനം നടത്തുന്നത്. ജില്ലാ കോ ഓർഡിനേറ്ററുടെ ഒഴിവ് – 1 , സി ഡി എസ് കോഡിനേറ്ററുടെ ഒഴിവ് 71 ഉം ആണ് ഉള്ളത്.

▪️കുടുംബശ്രീ അംഗങ്ങൾക്ക് മുൻഗണന

▪️പ്രായപരിധി 25-40 വയസ്.

▪️ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത

▪️ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള സ്ത്രീകൾക്ക് സി.ഡി.എസ് കോ-ഓർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഈ ജോലി ചെയ്യാൻ താല്പര്യമുള്ളവർ, യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഫീസ് ആയ 200 രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ നിശ്ചിത ഫോർമാറ്റിൽ സെപ്തംബര് 13 ന് 5 മണിക്ക് മുൻപായി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം -2 എന്ന വിലാസത്തിലേക്ക് എത്തിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ അറിയാൻ കുടുംബശ്രീയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് :www.kudumbashree.org

Leave a Reply