പരീക്ഷ ഇല്ലാതെ ജോലി നേടാം സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലികൾ

0
8

സ്വന്തം നാട്ടിൽ തന്നെ പരീക്ഷ ഇല്ലാതെ ജോലി നേടാം സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലികൾ നേടാൻ അവസരം വന്നിരിക്കുന്നു , സ്വന്തം ജില്ലയിൽ തന്നെ ജോലി നേടാവുന്ന പുതിയതയി വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. താത്കാലിക ജോലികൾ ആയതിനാൽ psc പരീക്ഷ ഇല്ലാതെ തന്നെ കുറഞ്ഞ യോഗ്യത ഉള്ളവർക്കും ജോലി നേടാൻ അവസരം.

ഹോമിയോ മെഡിക്കൽ കോളജിൽ താത്കാലിക നിയമനം
തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡെൻ്റിസ്‌റ്റ്, ഫാർമസിസ്റ്റ്, ഒപ്‌പ്റ്റോമെട്രിസ്‌റ്റ്, ഡെന്റൽ ഹൈജീനിസ്റ്റ‌്, സ്പൈറോമെട്രിസ്റ്റ് തസ്‌തികകളിൽതാത്കാലിക ദിവസവേതന ജീവനക്കാരെ നിയമിക്കും.അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം. നിയമനം, വേതനനിരക്ക് എന്നിവ ആശുപത്രി വികസന സമിതിയുടെ അതാത് കാലങ്ങളിലെ തീരുമാനത്തിന് വിധേയമായിരിക്കും.ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ അഞ്ചിനു വൈകിട്ട് മൂന്നിന് മുൻപായി സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളേജ് ആശുപത്രി വികസന സമിതി, ഐരാണിമുട്ടം, മണക്കാട്-695009, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.

ഫാർമസിസ്റ്റ് നിയമനം
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസി തസ്ത‌ികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യതകൾ ഗവൺമെൻ്റ് അംഗീകൃത ഡിഫാം ,ബിഫാം ,എംഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. യോഗ്യത ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ 27 മുതൽ ഡിസംബർ നാലിനു വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായപരിധി -40 വയസ്. : 0468 2382020.

Leave a Reply