Thozhilvartha

ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാം

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ്, മൾട്ടി ടാസ്‌കിങ് സ്റ്റാഫ് – Multi Tasking Staff തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു , 2023 ജനുവരി 28 മുതൽ ഫെബ്രുവരി 17 വരെയാക്കിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത് , 1675 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്-1525, മൾട്ടി ടാസ്‌കിങ് സ്റ്റാഫ്-150 എന്നിങ്ങനെയാണ് ഒഴിവുകൾ. തിരുവനന്തപുരം ഉൾപ്പെടെ 37 സബ്‌സിഡിയറി ബ്യൂറോകളിലായാണ് ഒഴിവുകൾ. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 126 ഒഴിവും മൾട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ 6 ഒഴിവുമാണുള്ളത്. ഇതേ തസ്തികകളിലേക്ക് 2022 നവംബറിൽ പുറത്തിറക്കിയ വിജ്ഞാപനം സാങ്കേതിക കാരണങ്ങളാൽ പിൻവലിച്ചിരുന്നു. ഇപ്പോൾ ഏതാനും മാറ്റങ്ങളോടെ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. രണ്ടുഘട്ട പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയിൽ 21,700-69,100 രൂപയും എം.ടി.എസ്. (ജനറൽ) തസ്തികയിൽ 18,000-56,900 രൂപയുമാണ് ശമ്പളം.

 

കേന്ദ്രഗവൺമെന്റിന്റെ മറ്റ് അലവൻസുകളും 20 ശതമാനം സ്‌പെഷ്യൽ സെക്യൂരിറ്റി അലവൻസും ലഭിക്കും.പത്താംക്ലാസ് വിജയം/ തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനൻ ആയിരിക്കണം. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയുകയും വേണം.സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയിലേക്ക് 27 വയസ്സും എം.ടി.എസ്. (ജനറൽ) തസ്തികയിലേക്ക് 18-25 വയസ്സുമാണ് ഉയർന്ന പ്രായം. എസ്.സി., എസ്.ടി., വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.എല്ലാ അപേക്ഷകരും പ്രോസസിങ് ചാർജായ 450 രൂപ നൽകണം. ഇത് കൂടാതെ ജനറൽ, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളിൽ പെടുന്ന പുരുഷ ഉദ്യോഗാർഥികൾ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം). ഫീസ് ഓൺലൈനായും എസ്.ബി.ഐ. ചലാൻ മുഖേനയും അടയ്ക്കാം.വിഞ്ജാപനത്തിനും, അപേക്ഷിക്കുന്നതിനും www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top