ജില്ലാ പഞ്ചായത്തിലും ആകാശ വാണിയിലും ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ – district wise job vacancy in kerala

0
37

District wise job vacancy in kerala:- ജില്ലാ പഞ്ചായത്തിലും ആകാശ വാണിയിലും ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു , തൃശ്ശൂർ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.ജനറൽ നേഴ്സിങ്/ബിഎസ്സി നേഴ്സിങ് കേരള നേഴ്സ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ/ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് സർക്കാർ അംഗീകൃത ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
2024 മാർച്ച് വരെയുളള താൽക്കാലിക കരാർ നിയമനമാണ്. പ്രതിമാസം 13,000 രൂപ. പ്രായപരിധി 18- 44 വയസ്സ്. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്കും സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുളള യുവതികൾക്കാണ് അവസരം.താല്പര്യമുളള ഉദ്യോഗാർത്ഥികൾ അപേക്ഷ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 21ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ആകാശവാണിയിൽ ജോലി നേടാം അവസരം ആകാശവാണി കൊച്ചി FM പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിന് താൽക്കാലികാടിസ്ഥാനത്തിൽ അവതാരകരുടെ ഒരു പട്ടിക തയ്യാറാക്കുന്നു. ഇതിലേക്കായി കഴിവും യോഗ്യതയും താല്പര്യവുമുളളവർക്ക് അപേക്ഷിക്കാവുന്നവതാണ്.
അപേക്ഷകർ എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം.
പ്രായം 20നും 50നും ഇടയിൽ.ഏതെങ്കിലും വിഷയത്തിലുളള അംഗീകൃതബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.
പ്രക്ഷേപണകലയോടുള്ള താല്പര്യം, കല, സാഹിത്യം, സമകാലിക വിഷയങ്ങൾ എന്നിവയിലുള അഭിരുചി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. മലയാളഭാഷ തെറ്റുകൂടാതെ കൈകാര്യം ചെയ്യാൻ കഴിയണം. കൂടാതെ പ്രക്ഷേപണയോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി എന്നിവയും വേണം .സമർപ്പിച്ച് കഴിയുമ്പോൾ പൂരിപ്പിച്ച അപേക്ഷയുടെ പകർപ്പ് നിങ്ങളുടെ ഇ-മെയിൽ വിലാസത്തിലേക്ക് വരുന്നതാണ് ) ഓൺലൈനായി അപേക്ഷിക്കാവുന്നതിന്റെ അവസാന തീയതി 2023 ജൂലൈ 22.

Leave a Reply