സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലിക ജോലി നേടാം

0
10

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി അനേഷിക്കുന്നവർക്ക് ഇതാ ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ , നേരിട്ട് അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് ഇത് , ആലപ്പുഴ ജില്ലയിൽ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെല്ലിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു.കരാർ അടിസ്ഥാനത്തിലാണ് നിയമനം.ഒരു ഒഴിവാണ് ഉള്ളത്. ഇതിനായുള്ള കൂടിക്കാഴ്ച മാർച്ച് രണ്ടാം തീയതി രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ വച്ച് നടത്തും.യോഗ്യത പ്ലസ് ടു, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ് റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് ആൻഡ് മലയാളം. മെഡിക്കൽ കോളേജിന് 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്കും മെഡിക്കൽ രംഗത്ത് ഡാറ്റ എൻട്രി ഓപ്പറേറ്ററായി സേവനം ചെയ്തിട്ടുള്ളവർക്കും മുൻഗണന.താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നുപുതുക്കിയ വിജ്ഞാപന പ്രകാരം പാലക്കാട് ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ഒഴിവുണ്ടായിരുന്ന ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, ആലത്തൂർ, ഒറ്റപ്പാലം താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റികളിലുണ്ടായിരുന്ന സെക്രട്ടറി തസ്തികയിലെ ഒഴിവുകളിലെ വിജ്ഞാപനം റദ്ദാക്കുന്നതായി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു. നിലവിൽ ഡെപ്യൂട്ടേഷൻ നിയമപ്രകാരം സെക്രട്ടറി തസ്തികയിലേക്ക് 41300-87000 ശമ്പളസ്‌കെയിൽ നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II അല്ലെങ്കിൽ സമാന തസ്തികയിലുള്ള യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://www.kelsa.nic.in.

Leave a Reply