പെരിയാർ വന മേഖലയിലേക്ക് എത്തിച്ച അരികൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നും ഉള്ള സിഗ്നലുകൾ കഴിഞ്ഞ ഇന്നലെ മുതലേ കിട്ടുന്നില്ല എന്ന വാർത്തയായിരുന്നു പുറത്തുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ റേഡിയോ കോളറിൽ നിന്നും ഉള്ള സിഗ്നലുകൾ ലഭിച്ചിരിക്കുകയാണ്.
ഇപ്പോൾ അരി കൊമ്പൻ തമിഴ്‌നാട് അതിർത്തി പ്രതേശത്തെ വന മേഖലയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അരികൊമ്പൻ ഇതുവരെ സഞ്ചരിച്ച പത്തോളം സ്ഥലങ്ങളുടെ സിഗ്നലുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഉൾ കാടുകളിലും, മേഘാവൃതമായ സ്ഥലങ്ങളിലും എല്ലാം സിഗ്നലുകൾക്ക് തടസവും ഉണ്ടാകുന്നു.
എന്നാൽ അതെ സമയം ചിന്ന കനാലിലേക്ക് അരികൊമ്പൻ തിരിച്ചെത്താൻ സാധ്യതയുണ്ട് എന്നും വിദഗ്ധർ പറയുന്നുണ്ട്. ഭക്ഷണവും, വെള്ളവും തേടി തിരികെ എത്തും. നൂറിൽ അതികം കിലോമീറ്ററുകൾ സഞ്ചരിച്ച് മുൻ കാലങ്ങളിയിലും ആനകൾ തങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിരയിട്ടുണ്ട്. അതുപോലെ ആയിരിക്കും അരി കൊമ്പന്റെ വരവ്.
അരികൊമ്പനെ പെരിയാർ വന മേഖലയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് വിമർശിക്കുന്നത്. അരികൊമ്പൻ വര്ഷങ്ങളായി വസിക്കുന്ന സ്ഥലത്തുനിന്നും ഇതിനാണ് മാറ്റുന്നത് എന്നും. അരികൊമ്പൻ വന്നതിന് ശേഷമാണ് ചിന്ന കനാലിൽ മനുഷ്യർ വസിച്ചു തുടങ്ങിയത്, അതുകൊണ്ടുതന്നെ അവിടത്തെ ജനങ്ങളെ അല്ലെ മാറ്റി താമസിപ്പിക്കേണ്ടത് എന്നും നിരവധി പേർ വിമർശിച്ചു.