Advertisement

അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി ഒഴിവുകൾ

മേലടി ഐസിഡിഎസ് പ്രോജക്റ്റിലെ കോഴിക്കോട് തുറയൂർ അംഗണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

Advertisement

അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും തുറയൂർ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് മേലടി ഓഫീസിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 9 വൈകിട്ട് 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം. ഫോൺ നമ്പർ – 8281999294

അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകൾ
തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴിലെ കോഴിക്കോട് ജില്ലയിലെ തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേൽ, ചെക്യാട് എന്നീ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ പ്രായമുളളവ രായിരിക്കണം. എസ് സി / എസ് എടി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് മൂന്നു വർഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും.

വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം.
ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസായവർ അപേക്ഷിക്കുവാൻ അർഹരല്ല.
അപേക്ഷ തൂണേരി ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 13 വൈകുന്നേരം 5 മണി.

കൂടാതെ ജില്ലയിൽ മറ്റ് ജോലി ഒഴിവുകൾ താഴെ നൽകുന്നു.

എയർ ഇന്ത്യ ചീഫ് ഡിജിറ്റൽ ആൻഡ് ടെക്നോളജി ഓഫിസിൽ ക്ലൗഡ് അഡ്മിനിസ്ട്രേറ്റർ, ഓട്ടമേഷൻ എൻ ജിനീയർ ഒഴിവുകൾ. പരിചയമുള്ളവർ ക്കാണ് അവസരം. കൊച്ചി, ഹരിയാന യിലെ ഗുരുഗ്രാം എന്നിവിടങ്ങളിലാണു നിയമനം. ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
www.airindia.in

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പ നി ലിമിറ്റഡിൽ 400 സെക്യൂരിറ്റി സ്ക്രീ നർ (ഫ്രഷർ) ഒഴിവ്. പരിശീലനത്തിനു ശേഷം 3 വർഷ കരാർ നിയമനം. ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 2019/2020/2021 വർഷ ത്തിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തിയ കംബൈൻഡ് ഹയർ സെ ക്കൻഡറി (10+2) ലെവൽ പരീക്ഷ യുടെയോ കംബൈൻഡ് ഗ്രാറ്റ് ലെവൽ പരീക്ഷയുടെയോ ടയർ I യോഗ്യത നേടിയവർ. ഫീസ്: 100 രൂപ. പട്ടികവിഭാഗം, സ്ത്രീ കൾ എന്നിവർക്കു ഫീസില്ല.

Leave a Reply