അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ

0
11

അങ്കണവാടി കളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , അഞ്ചു ജില്ലകളിൽ ആയി വന്നിട്ടുള്ള അങ്കണവാടി വർക്കർ, ഹെൽപ്പർ ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക. ഇടുക്കി കുമളി പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് സേവന തൽപ്പരരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്എസ്എൽസി വിജയമാണ് വിദ്യാഭ്യാസ യോഗ്യത.എസ് സി വിഭാഗത്തിൽ എസ്എസ്എൽസി ജയിച്ചവർ ഇല്ലെങ്കിൽ തോറ്റവരെയും പരിഗണിക്കും, എസ്ടി വിഭാഗത്തിൽ എസ്എസ്എൽസി ജയിച്ചവർ ഇല്ലെങ്കിൽ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സർക്കാർ അംഗീകൃത നേഴ്സറി ടീച്ചർ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവർക്ക് മുൻഗണന ലഭിക്കും.രണ്ടു തസ്തികകൾക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്സി/എസ്ടി വിഭാഗക്കാർക്ക് 3 വർഷം വരെ ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകൾ 2023 മാർച്ച് 17 വൈകീട്ട് 5 മണി . ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് അഴുത അഡീഷണൽ, ക്ഷേമ ഭവൻ ബിൽഡിങ്, എസ്ബിഐ ക്കു എതിർ വശം, വണ്ടിപ്പെരിയാർ പിഓ എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാ ഫോമുകൾ കുമിളി പഞ്ചായത്തിലെ അക്ഷയ സെന്ററുകളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04869 252030.

പത്തനംതിട്ട പന്തളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിൽ പത്തനംതിട്ട നഗരസഭയിലുളള അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്ക് നഗരസഭയിൽ സ്ഥിരം താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പത്താംതരം പാസാകാത്ത എഴുതാനും വായിക്കാനും കഴിവുളളവർ ആയിരിക്കണം.പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും പന്തളം ഐസിഡിഎസ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 04734 256765.

ഒഴിവ് ത്യശ്ശൂർ മതിലകം ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ മാർച്ച്‌ 25ന് വൈകീട്ട് 5 മണി വരെ മതിലകം ഐ സി ഡി എസ് പ്രൊജക്റ്റ്‌ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0480 2851319.
കൂടാതെ മറ്റു നിരവധി ഒഴിവുകളും വന്നിരിക്കുന്നു , [

Leave a Reply