Thozhilvartha

അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഇപ്പോൾ ആപേക്ഷികം

അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവുകൾ വാനിരിക്കുന്നു , തളിക്കുളം പഞ്ചായത്തിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലേക്ക് പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കും. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. അപേക്ഷാഫോമുകൾ തളിക്കുളം പഞ്ചായത്ത് ഓഫീസിൽ നിന്നും തളിക്കുളം ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ നിന്നും ലഭിക്കും.ഫോൺ 0487 2394522

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.എസ്.എസ്.എൽ.സി വിജയിച്ചവർ അങ്കണവാടി വർക്കർ തസ്തികയിലും എസ്.എസ്.എൽ.സി പരാജയപ്പെട്ട, എഴുത്തും വായനയും അറിയാവുന്ന വനിതകൾക്ക് അങ്കണവാടി ഹെൽപ്പർ തസ്തികയിലും അപേക്ഷ സമർപ്പിക്കാം. 18നും 46 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷവും, താത്കാലികമായി സേവനമനുഷ്ഠിച്ചവർക്ക് പരമാവധി മൂന്ന് വർഷവും വയസിളവ് ലഭിക്കും. 2019 ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. അവസാനതിയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് 9895585338.

അങ്കണവാടി ഹെൽപ്പർഐ.സിഡിഎസ് അർബൻ 3 കോഴിക്കോട് പ്രോജക്ട് പരിധിയിലുള്ള കോഴിക്കോട് കോർപറേഷൻ 1-7, 9, 63,75 വാർഡുകളിൽ സ്ഥിരതാമസമുള്ളവരിൽ നിന്നും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള പ്രായ പരിധി 18 – 46, അപേക്ഷിക്കാനുള്ള യോഗ്യത – എസ്.എസ്.എൽ.സി തോറ്റവർ, എഴുതാനും വായിക്കാനുള്ള അറിവ്. അവസാന തിയ്യതി ജൂലൈ 31. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2461197.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top