Anganawadi helper job vacancy in Kerala:- അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു , പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിച്ചവർ അങ്കണവാടി വർക്കർ തസ്തികയിലും എസ്.എസ്.എൽ.സി പരാജയപ്പെട്ട, എഴുത്തും വായനയും അറിയാവുന്ന വനിതകൾക്ക് അങ്കണവാടി ഹെൽപ്പർ തസ്തികയിലും അപേക്ഷ സമർപ്പിക്കാം. 18നും 46 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷവും, താത്കാലികമായി സേവനമനുഷ്ഠിച്ചവർക്ക് പരമാവധി മൂന്ന് വർഷവും വയസിളവ് ലഭിക്കും. 2019 ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. അവസാനതിയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് 9895585338.
പുനലൂർ ഐ സി ഡി എസ് പ്രൊജക്ടിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ സ്ഥിരം ഒഴിവിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.പുനലൂർ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂർണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.ഹെൽപ്പർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് എഴുതാനും വായിക്കാനും അറിയാമെങ്കിലും പത്താം ക്ലാസ് പാസായവരാകരുത്. അപേക്ഷിക്കേണ്ട വിധം: അപേക്ഷകളുടെ നിർദിഷ്ട മാതൃക പുനലൂർ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂർ നഗരസഭയിലും ലഭിക്കും. അപേക്ഷകൾ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പുനലൂർ പ്രൊജക്ടാഫീസ്, പുനലൂർ കാർഷിക വികസന ബാങ്ക് ബിൽഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തിൽ ലഭിക്കണം.ഫോൺ: 9446524441. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,